എറണാകുളം : കടൽക്ഷോഭത്തിൽ മത്സ്യബന്ധന ഉപാധികൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരവും കടൽ സുരക്ഷാ സ്ക്വാഡ് അംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു. നഷ്ടപരിഹാരം സംസ്ഥാനതല വിതരണം ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കെ ജെ മാക്സി എംഎൽഎയാണ് ജില്ലാതല നഷ്ടപരിഹാര വിതരണം ഉദ്ഘാടനം ചെയ്തത്.

ജില്ലയിൽ മത്സ്യബന്ധന ഉപാധികൾ കടൽക്ഷോഭത്തിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് 7 ലക്ഷം രൂപയുടെ ധനസഹായം വിതരണം വിതരണം ആണ് നടത്തിയത്. കടൽ സുരക്ഷാ അംഗങ്ങൾക്ക് ജിപിഎസ് ടോർച്ച്, ലൈറ്റ് ബോയെ, യൂണിഫോം എന്നിവയാണ് വിതരണം ചെയ്തത്.വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നൗഷാദ് ഖാൻ അധ്യക്ഷത വഹിച്ചു.