ആലപ്പുഴ: കേരള പുനർ നിർമ്മാണ പദ്ധതിയില്‍ ഉൾപ്പെടുത്തി മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പ് 41 പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ (നവംബർ അഞ്ച്)   കൃഷി- മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ വീഡിയോ കോണ്‍ഫ്രന്‍സ് വഴി നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.

ജില്ലയിൽ നടപ്പിലാക്കുന്ന പദ്ധതികളായ പട്ടണക്കാട് ബ്ലോക്കിലെ കൊട്ടളപ്പാടം വെള്ളക്കെട്ട് മേഖലയിലെ പരിസ്ഥിതി പുനരുദ്ധാരണ പദ്ധതി പ്രവര്‍ത്തന ഉദ്ഘാടനവും , മാവേലിക്കര ബ്ലോക്കിലെ മണപ്പുറം പുഞ്ച (പൊതുവന-പറക്കാട്-കൊച്ചുതറ തോട്) പരിസ്ഥിതി പുനര്‍ജീവന പദ്ധതി പ്രവര്‍ത്തന ഉദ്ഘാടനവും ഇതിന്റെ തുടര്‍ച്ചായായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.