പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ചത് ഗണ്യമായ പുരോഗതി-മുഖ്യമന്ത്രി
കോട്ടയം ജില്ലയിലെ വെള്ളൂര്‍ പി.ടി.എം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും വടവാതൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെയും പുതിയ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പുതിയതായി നിര്‍മിച്ച മറ്റ് 44 സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളും നാടിന് സമര്‍പ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ഗണ്യമായ പുരോഗതി കൈവരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാലരവര്‍ഷം മുമ്പ് വരെ പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയയ്ക്കാന്‍ രക്ഷിതാക്കള്‍ മടിച്ചിരുന്നു. നാട്ടിലുണ്ടായ പൊതുവായ മാറ്റങ്ങള്‍ സ്‌കൂളുകളില്‍ സംഭവിക്കാതിരുന്നതാണ് കാരണം. അക്കാഡമിക് തലത്തിലുണ്ടായ മുന്നേറ്റമാണ് നീതി ആയോഗിന്റെ പഠനത്തില്‍ കേരളത്തെ ഒന്നാമതെത്തിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വെളളൂര്‍ പി.ടി.എം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാച്ഛാദനവും അദ്ദേഹം നിര്‍വ്വഹിച്ചു. പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍ ഷൈല, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മാണി ജോസഫ്, പ്രിന്‍സിപ്പല്‍ സൂസന്‍ ജോസഫ്, ഹെഡ്മിസ്ട്രസ് പി. ലത എന്നിവര്‍ പങ്കെടുത്തു
വടവാതൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോന്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ ബേബി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍ ഷൈല, പഞ്ചായത്ത് അംഗം എന്‍. സി. ചാക്കോ, ഹെഡ്മിസ്ട്രസ് ഇ .പ്രേമ, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ മാണി ജോസഫ്, തുടങ്ങിയവര്‍ പങ്കെടുത്തു.