പത്തനംതിട്ട : കഴിഞ്ഞ നാലര വര്‍ഷക്കാലത്തിനിടെ
ടെ പട്ടികവര്‍ഗ വികസന വകുപ്പ് പത്തനംതിട്ട ജില്ലയില്‍ നടത്തിയത് മികച്ചപ്രവര്‍ത്തനങ്ങള്‍. 2016-17 വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ 175 സ്‌കൂളുകളിലെ 885 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍ യഥാക്രമം  20,33,373 രൂപയും 1,96,781 രൂപയും വിതരണം ചെയ്തു. 49 കുട്ടികള്‍ക്ക് വസ്ത്രം വാങ്ങുന്നതിനായി 500 രൂപ നിരക്കില്‍ 24500 രൂപ ചെലവഴിച്ചു. സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക്    75% ഹാജര്‍ ഉറപ്പുവരുത്തുന്ന രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന ധനസഹായമായി 117 കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി  58500 രൂപ വിതരണം ചെയ്തു.
മാതൃകാ റസിഡന്‍ഷ്യല്‍ സ്‌കുളുകള്‍ നടത്തുന്നതിനാവശ്യമായ വേതനം ഉള്‍പ്പെടെയുള്ള ചെലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ആഹാരം, താമസം, വസ്ത്രങ്ങള്‍, അധിക കോച്ചിംഗ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, എന്‍എസ്എസ് തുടങ്ങിയ വിദ്യാര്‍ഥികളുടെ എല്ലാ പാഠ്യേതര കാര്യങ്ങളും നിര്‍വഹിക്കുന്നതിനായി 53,29,208 ചെലവഴിച്ചിട്ടുണ്ട്.  ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനുകീഴില്‍ ചിറ്റാര്‍ (പെണ്‍കുട്ടികള്‍), കടുമീന്‍ചിറ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റല്‍ അന്തേവാസികളായ 85 വിദ്യാര്‍ഥികളുടെ  ഭക്ഷണത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കുമായി  19,44,990 രൂപ ചെലവഴിച്ചു.
ജില്ലയില്‍ പട്ടികവര്‍ഗക്കാരുടെ ക്ഷേമത്തിനായി വിവിധ സങ്കേതങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള എസ്.ടി പ്രൊമോട്ടര്‍മാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ പ്രധാനം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 47 പേര്‍ക്ക് ഓണറേറിയം ഇനത്തില്‍ 48,27,734 രൂപ ചെലവഴിച്ചു.
ജില്ലയിലെ വിവിധ സങ്കേതങ്ങളില്‍ ഊരുകൂട്ടം കൂടുന്നതിന്റെ ചെലവിനത്തില്‍  1,70,000 രൂപ വിനിയോഗിച്ചു. അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ഓഫീസ് ജോലികളില്‍ പരിശീലനം നല്‍കുന്നതിനായി നിയമിച്ച അഞ്ച് ഓഫീസ് മാനേജ്മെന്റ് ട്രെയിനികള്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി  5,69,549 രൂപ ചെലവഴിച്ചു.
എം.ആര്‍.എസ്/പ്രീ മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നടത്തുന്നതിന് നിയമിതരായ സ്റ്റുഡന്‍സ് കൗണ്‍സിലര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി 3,00000 രൂപ ചെലവഴിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 96 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് എല്ലാ മാസവും അതോടൊപ്പം ജില്ലയിലെ 2216 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കാലത്തും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന്  10,27,850 രൂപ വിനിയോഗിച്ചു.
നിര്‍ധനരായ 2 പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായമായി 1,00000 രൂപ ചെലവഴിച്ചു. 2016-17 വര്‍ഷം കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് വിവിധ പദ്ധതികള്‍ക്കായി 79,88,149 രൂപ ചെലവഴിച്ചിട്ടുണ്ട്.
ആറു സ്‌കൂളുകളില്‍ നടപ്പിലാക്കിയ ഗോത്രസാരഥി പദ്ധതി നടപ്പിലാക്കുന്നതിനും മൂന്ന് സാമൂഹ്യപഠനമുറിയുടെ  പ്രവര്‍ത്തനങ്ങള്‍ക്കുമായി   1031809 രൂപ ചെലവഴിച്ചു. എസ്.എസ്.എല്‍.സി,  പ്ലസ് 2, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സമര്‍ത്ഥരായ  വിദ്യാര്‍ഥികള്‍ക്കുള്ള പ്രോത്സാഹന ധനസഹായം ഇനത്തില്‍ 65 വിദ്യാര്‍ത്ഥികള്‍ക്കായി 2,20,000 രൂപ ചെലവഴിച്ചു.
അഞ്ച് മുതല്‍ 10 വരെ പഠിക്കുന്ന കുട്ടികള്‍ക്കായി അയ്യന്‍കാളി സ്‌കോളര്‍ഷിപ്പ്  ഇനത്തില്‍ 11 കുട്ടികള്‍ക്കായി 99900 രൂപ ചെലവഴിച്ചു.
അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനായി കൈത്താങ്ങ് പദ്ധതിയില്‍  17 കുട്ടികള്‍ക്കായി 210000 രൂപ ചെലവഴിച്ചു. പട്ടികവര്‍ഗക്കാരായ ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായുള്ള ജനനി ജന്മരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 ഗുണഭോക്താക്കള്‍ക്കായി  1444000 രൂപ ചെലവഴിച്ചു.അസുഖങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്ന പട്ടികവര്‍ഗ്ഗ രോഗികള്‍ക്ക് ചികിത്സാ ധനസഹായമായി  21  പേര്‍ക്ക്  1500000 രൂപ ചെലവഴിച്ചു.
340 ഗുണഭോക്താക്കള്‍ക്ക്  ഭവനപുനരുദ്ധാരണാത്തിന് 64,78,500 രൂപ ചെലവഴിച്ചു.
എം.ആര്‍.എസ് വടശ്ശേരിക്കര ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍, പ്രി മെട്രിക് ഹോസ്റ്റലുകളിലെ കിണര്‍ നിര്‍മ്മാണം, പ്രി മെട്രിക് ഹോസ്റ്റലുകളിലെ കമ്പ്യൂട്ടര്‍ ലാബ് നിര്‍മ്മാണം എന്നിങ്ങനെ മൂന്നു പദ്ധതികള്‍ക്കായി 6,77,720 രൂപ ചെലവഴിച്ചു. 9, 10 ക്ലാസുകളില്‍ പഠനം നടത്തുന്ന 31 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 3,53,250 രൂപ ചെലവഴിച്ചു.
പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം അതിക്രമത്തിന് ഇരയായ പട്ടികവര്‍ഗക്കാര്‍ക്കുള്ള ധനസഹായം ഇനത്തില്‍ 75000 രൂപ അനുവദിച്ചു. ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന പദ്ധതിയായ ‘ആശിക്കും ഭൂമി ആദിവാസിക്കു സ്വന്തം’ പദ്ധതിയില്‍ 19 ഗുണഭോക്താക്കള്‍ക്കായി 1,79,47,230 രൂപ ചെലവഴിച്ചു. ട്രൈബല്‍ സബ് പ്ലാന്‍ (എ.ടി.എസ്.പി) ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം 91 ഗുണഭോക്താക്കള്‍ക്കായി 84,50,000 രൂപ  ചെലവഴിച്ചു. ഹാംലെറ്റ് ഡെവലപ്മെന്റ് പദ്ധതിയിലൂടെ ഭവനനിര്‍മ്മാണത്തിനായി 2,20,000 രൂപ ചെലവഴിച്ചു.
 2017-18 വര്‍ഷത്തില്‍ ജില്ലയിലെ 165 സ്‌കൂളുകളിലെ 830 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രി മെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍ യഥാക്രമം 1759921 രൂപയും 131525 രൂപയും വിതരണം ചെയ്തു. 48 കുട്ടികള്‍ക്ക് വസ്ത്രം വാങ്ങുന്നതിനായി 500 രൂപ നിരക്കില്‍ 24000 രൂപ ചെലവഴിച്ചു.
സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് 75% ഹാജര്‍ ഉറപ്പുവരുത്തുന്ന രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന ധനസഹായമായി 285 കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി 142500 രൂപ വിതരണം ചെയ്തു. മാതൃകാ റസിഡന്‍ഷ്യല്‍ സ്‌കുളുകള്‍ നടത്തുന്നതിനാവശ്യമായ വേതനം ഉള്‍പ്പെടെയുള്ള ചെലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ആഹാരം, താമസം, വസ്ത്രങ്ങള്‍, അധിക കോച്ചിംഗ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, എന്‍ എസ് എസ് തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ എല്ലാ പാഠ്യേതര കാര്യങ്ങളും നിര്‍വഹിക്കുന്നതിനായി 16043581 രൂപ
ചെലവഴിച്ചിട്ടുണ്ട്.
ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനുകീഴില്‍ ചിറ്റാര്‍ (പെണ്‍കുട്ടികള്‍), കടുമീന്‍ചിറ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രി മെട്രിക് ഹോസ്റ്റല്‍ അന്തേവാസികളായ 85 വിദ്യാര്‍ത്ഥികളുടെ  ഭക്ഷണത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കുമായി  2645253 രൂപ ചെലവഴിച്ചു. പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമത്തിനായി വിവിധ സങ്കേതങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള എസ്.ടി പ്രൊമോട്ടര്‍മാര്‍,  ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ  47 പേര്‍ക്ക് ഓണറേറിയം ഇനത്തില്‍  5542667 രൂപ ചെലവഴിച്ചു.
ജില്ലയിലെ വിവിധ സങ്കേതങ്ങളില്‍ ഊരുകൂട്ടം കൂടുന്നതിന്റെ ചെലവിനത്തില്‍  300000 രൂപ വിനിയോഗിച്ചു.  അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ക്ക് ഓഫീസ് ജോലികളില്‍ പരിശീലനം നല്‍കുന്നതിനായി നിയമിച്ച 5 ഓഫീസ് മാനേജ്മെന്റ് ട്രെയിനികള്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി  430594 രൂപ ചെലവഴിച്ചു.
എം.ആര്‍.എസ്/പ്രി മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നടത്തുന്നതിന് നിയമിതരായ സ്റ്റുഡന്‍സ് കൗണ്‍സിലര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി 521704 രൂപ ചെലവഴിച്ചു.
ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ജില്ലയിലെ 96 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് എല്ലാ മാസവും, അതോടൊപ്പം ജില്ലയിലെ 2216 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കാലത്തും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് 3184872 രൂപ വിനിയോഗിച്ചു.
നിര്‍ധനരായ 10 പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായമായി 500000 രൂപ ചെലവഴിച്ചു. 2017-18 വര്‍ഷം കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ആകെ 6221668 രൂപ ചെലവഴിച്ചു.
ജില്ലയിലെ 7 സ്‌കൂളുകളില്‍ ഗോത്രസാരഥി പദ്ധതി നടപ്പിലാക്കുന്നതിനും മൂന്ന് സാമൂഹ്യപഠനമുറിയുടെ  പ്രവര്‍ത്തനങ്ങള്‍ക്കുമായി  1232170 രൂപ ചെലവഴിച്ചു.
എസ്.എസ്.എല്‍.സി,  പ്ലസ് 2, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സമര്‍ത്ഥരായ  വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന ധനസഹായം ഇനത്തില്‍ 32 വിദ്യാര്‍ത്ഥികള്‍ക്കായി 106000 രൂപ ചെലവഴിച്ചു.
5 മുതല്‍ 10 വരെ പഠിക്കുന്ന കുട്ടികള്‍ക്കായി അയ്യന്‍കാളി സ്‌കോളര്‍ഷിപ്പ്  ഇനത്തില്‍ 27  കുട്ടികള്‍ക്കായി 168700 രൂപ ചെലവഴിച്ചു.
അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനായി കൈത്താങ്ങ് പദ്ധതിയില്‍  8 കുട്ടികള്‍ക്കായി 112000 രൂപ ചെലവഴിച്ചു. പട്ടികവര്‍ഗ്ഗക്കാരായ ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായുള്ള ജനനി ജന്മരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 63 ഗുണഭോക്താക്കള്‍ക്കായി 984000 രൂപ ചെലവഴിച്ചു.അസുഖങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്ന 216 പട്ടികവര്‍ഗ്ഗ രോഗികള്‍ക്ക് ചികിത്സാ ധനസഹായമായി 2148450 രൂപ ചെലവഴിച്ചു. 120 ഗുണഭോക്താക്കള്‍ക്ക്  ഭവനപുനരുദ്ധാരണാത്തിന് 14000000 രൂപ ചെലവഴിച്ചു.
എസ്.സി. എടു ടി.എസ്.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 പദ്ധതികള്‍ക്കായി 3000000 രൂപ ചെലവഴിച്ചു. 9,10 ക്ലാസ്സുകളില്‍ പഠനം നടത്തുന്ന 152 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 387000 രൂപ ചെലവഴിച്ചു. 06 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിനോദയാത്ര പോകുന്നതിനായി 48705 വിനിയോഗിച്ചു. രണ്ട് പ്രീ മെട്രിക് ഹോസ്റ്റലുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍  245860 വിനിയോഗിച്ചു. മിശ്രവിവാഹ ധനസഹായമായി  50000 രൂപ അനുവദിച്ചു. കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരുടെ ഓണറേറിയം ഇനത്തില്‍ 88129 രൂപ ചെലവഴിച്ചു
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം അതിക്രമത്തിന് ഇരയായ പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ധനസഹായം ഇനത്തില്‍ 10000 രൂപ അനുവദിച്ചു. ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന പദ്ധതിയായ ‘ആശിക്കും ഭൂമി ആദിവാസിക്കു സ്വന്തം’ പദ്ധതിയില്‍ 20 ഗുണഭോക്താക്കള്‍ക്കായി 9011092 രൂപ ചെലവഴിച്ചു. ട്രൈബല്‍ സബ് പ്ലാന്‍ (എ.ടി.എസ്.പി) ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം 99 ഗുണഭോക്താക്കള്‍ക്കായി  865900 രൂപ  ചെലവഴിച്ചു.
2018-19 വര്‍ഷത്തില്‍ ജില്ലയിലെ 183 സ്‌കൂളുകളിലെ 886 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രി മെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍ 2075666 രൂപ വിതരണം ചെയ്തു.42 കുട്ടികള്‍ക്ക് വസ്ത്രം വാങ്ങുന്നതിനായി 21000 രൂപ ചെലവഴിച്ചു.
സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് 75% ഹാജര്‍ ഉറപ്പുവരുത്തുന്ന രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന ധനസഹായമായി 328 കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി 16400 രൂപ വിതരണം ചെയ്തു. പത്തനംതിട്ട ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനുകീഴില്‍ ചിറ്റാര്‍ (പെണ്‍കുട്ടികള്‍), കടുമീന്‍ചിറ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രി മെട്രിക് ഹോസ്റ്റല്‍ അന്തേവാസികളായ 85 വിദ്യാര്‍ത്ഥികളുടെ  ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി  1849929 രൂപ ചെലവഴിച്ചു.
മാതൃകാ റസിഡന്‍ഷ്യല്‍ സ്‌കുളുകള്‍ നടത്തുന്നതിനാവശ്യമായ വേതനം ഉള്‍പ്പെടെയുള്ള ചെലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ആഹാരം, താമസം, വസ്ത്രങ്ങള്‍, അധിക കോച്ചിംഗ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, എന്‍എസ്എസ് തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ എല്ലാ പാഠ്യേ പാഠ്യേതര കാര്യങ്ങളും നിര്‍വഹിക്കുന്നതിനായി 12512000 ചെലവഴിച്ചിട്ടുണ്ട്.  ജില്ലയില്‍ പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമത്തിനായി വിവിധ സങ്കേതങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള എസ്.ടി പ്രൊമോട്ടര്‍മാര്‍,  ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ  47 പേര്‍ക്ക് ഓണറേറിയം ഇനത്തില്‍ 4997163 രൂപ ചെലവഴിച്ചു.
ജില്ലയിലെ വിവിധ സങ്കേതങ്ങളില്‍ ഊരുകൂട്ടം കൂടുന്നതിന്റെ ചെലവിനത്തില്‍  119281 രൂപ വിനിയോഗിച്ചു. അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ക്ക് ഓഫീസ് ജോലികളില്‍ പരിശീലനം നല്‍കുന്നതിനായി നിയമിച്ച 5 ഓഫീസ് മാനേജ്മെന്റ് ട്രെയിനികള്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി  457153 രൂപ ചെലവഴിച്ചു. എം.ആര്‍.എസ്/പ്രി മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നടത്തുന്നതിന് നിയമിതരായ സ്റ്റുഡന്‍സ് കൗണ്‍സിലര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി 272679 രൂപ ചെലവഴിച്ചു.
ജില്ലയില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കറായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക്  ഓണറേറിയം ഇനത്തില്‍ 149871 രൂപ ചെലവഴിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ജില്ലയിലെ എല്ലാ നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് എല്ലാ മാസവും, അതോടൊപ്പം ജില്ലയിലെ എല്ലാ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കാലത്തും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന്  5370153 രൂപ വിനിയോഗിച്ചു.
2018-19 വര്‍ഷം കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ആകെ  3270657 രൂപ ചെലവഴിച്ചു.
നിര്‍ദ്ധനരായ 10 പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായമായി 500000 രൂപ ചെലവഴിച്ചു. 9 സ്‌കുളുകളില്‍ ഗോത്രസാരഥി പദ്ധതി നടപ്പിലാക്കുന്നതിന് 1891545 രൂപയും മൂന്ന്  സാമൂഹ്യപഠനമുറിയുടെ  പ്രവര്‍ത്തനങ്ങള്‍ക്കുമായി   477117 രൂപയും ട്യൂട്ടോറിയല്‍ ഗ്രാന്റിനായി 261624 രൂപയും ചെലവഴിച്ചു. എസ്.എസ്.എല്‍.സി,  പ്ലസ് 2, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സമര്‍ത്ഥരായ  വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന ധനസഹായം ഇനത്തില്‍   92 വിദ്യാര്‍ത്ഥികള്‍ക്കായി 205000 രൂപ ചെലവഴിച്ചു. 5 മുതല്‍ 10 വരെ പഠിക്കുന്ന 27 കുട്ടികള്‍ക്കായി അയ്യന്‍കാളി സ്‌കോളര്‍ഷിപ്പ്  ഇനത്തില്‍ 137300 രൂപ ചെലവഴിച്ചു.
അനാഥരായ 8 കുട്ടികളുടെ സംരക്ഷണത്തിനായി കൈത്താങ്ങ് പദ്ധതിയില്‍  135000 രൂപ ചെലവഴിച്ചു.
രണ്ട് പ്രി മെട്രിക് ഹോസ്റ്റലുകളുടെ നവീകരണത്തിനായി 999814 രൂപ ചെലവഴിച്ചു. പട്ടികവര്‍ഗ്ഗക്കാരായ ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായുള്ള ജനനി ജന്മരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 82 ഗുണഭോക്താക്കള്‍ക്കായി  1720000 രൂപ ചെലവഴിച്ചു.
അസുഖങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്ന 216 പട്ടികവര്‍ഗ്ഗ രോഗികള്‍ക്ക് ചികിത്സാ ധനസഹായമായി പേര്‍ക്ക് 3300000 രൂപ ചെലവഴിച്ചു. 120 ഗുണഭോക്താക്കള്‍ക്ക്  ഭവനപുനരുദ്ധാരണാത്തിന് 22572462 രൂപ ചെലവഴിച്ചു.എസ്.സി. എടു ടി.എസ്.പി യില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ജീവനോപാധികള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പുല്ലുവെട്ടിയന്ത്രം വിതരണം, ഡ്രൈവിംഗ് പരിശീലനം, മുച്ചക്ര വാഹന ഡ്രൈവിംഗ് പരിശീലനം, തയ്യല്‍ മെഷീന്‍ വിതരണം എന്നിവയ്ക്കായ്  519824 രൂപ ചെലവഴിച്ചു.
9,10 ക്ലാസ്സുകളില്‍ പഠനം നടത്തുന്ന 152 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 387000 രൂപ ചെലവഴിച്ചു. പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം അതിക്രമത്തിന് ഇരയായ പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ധനസഹായം ഇനത്തില്‍ 200000 രൂപ അനുവദിച്ചു. മിശ്രവിവാഹ ധനസഹായം ഇനത്തില്‍  2 ഗുണഭോക്താക്കള്‍ക്കായി 100000 രൂപ അനുവദിച്ചു.
2019-20 വര്‍ഷത്തില്‍ ജില്ലയിലെ 171 സ്‌കുളുകളിലെ 875  പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രി മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍  2129418 രൂപയും  പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍   372038 രൂപയും വിതരണം ചെയ്തു. 21 കുട്ടികള്‍ക്ക് വസ്ത്രം വാങ്ങുന്നതിനായി 10500 രൂപ ചെലവഴിച്ചു.
സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് 75% ഹാജര്‍ ഉറപ്പുവരുത്തുന്ന രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന ധനസഹായമായി  238 കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി 119000 രൂപ വിതരണം ചെയ്തു.
ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനുകീഴില്‍ ചിറ്റാര്‍ (പെണ്‍കുട്ടികള്‍), കടുമീന്‍ചിറ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രി മെട്രിക് ഹോസ്റ്റല്‍ അന്തേവാസികളായ 85 വിദ്യാര്‍ത്ഥികളുടെ  ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി 1384873 രൂപ ചെലവഴിച്ചു. ജില്ലയില്‍ പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമത്തിനായി വിവിധ സങ്കേതങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള എസ്.ടി പ്രൊമോട്ടര്‍മാര്‍,  ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ  47 പേര്‍ക്ക് ഓണറേറിയം ഇനത്തില്‍ 6117059 രൂപ ചെലവഴിച്ചു. ജില്ലയിലെ വിവിധ സങ്കേതങ്ങളില്‍ ഊരുകൂട്ടം കൂടുന്നതിന്റെ ചെലവിനത്തില്‍  100000 രൂപ വിനിയോഗിച്ചു. അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ക്ക് ഓഫീസ് ജോലികളില്‍ പരിശീലനം നല്‍കുന്നതിനായി നിയമിച്ച 5 ഓഫീസ് മാനേജ്മെന്റ് ട്രെയിനികള്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി  357598 രൂപ ചെലവഴിച്ചു.
എം.ആര്‍.എസ്/പ്രി മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നടത്തുന്നതിന് നിയമിതരായ സ്റ്റുഡന്‍സ് കൗണ്‍സിലര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി 304476 രൂപ ചെലവഴിച്ചു. ജില്ലയില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കറായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക്  ഓണറേറിയം ഇനത്തില്‍  242253 രൂപ ചെലവഴിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ജില്ലയിലെ 96  നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് എല്ലാ മാസവും അതോടൊപ്പം ജില്ലയിലെ 2326 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കാലത്തും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് 1268294 രൂപ വിനിയോഗിച്ചു.
2019-20 വര്‍ഷം കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ആകെ  2701503 രൂപ ചെലവഴിച്ചു.ജില്ലയിലെ 11 സ്‌കുളുകളില്‍ നടന്നുവരുന്ന ഗോത്രസാരഥി പദ്ധതിയ്ക്ക് മൂന്ന് സാമൂഹ്യപഠനമുറിയുടെ  പ്രവര്‍ത്തനങ്ങള്‍ക്കായി  രൂപയും, ട്യൂട്ടോറിയല്‍ ഗ്രാന്റിനത്തിന്റെ 2287481  രൂപയും  ചെലവഴിച്ചു. എസ്.എസ്.എല്‍.സി,  പ്ലസ് 2, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സമര്‍ത്ഥരായ  വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന ധനസഹായം ഇനത്തില്‍  52 വിദ്യാര്‍ത്ഥികള്‍ക്കായി 180500 രൂപ ചെലവഴിച്ചു. 5 മുതല്‍ 10 വരെ പഠിക്കുന്ന 19 കുട്ടികള്‍ക്കായി അയ്യന്‍കാളി സ്‌കോളര്‍ഷിപ്പ്  ഇനത്തില്‍ 155490 രൂപ ചെലവഴിച്ചു.
അനാഥരായ 6 കുട്ടികളുടെ സംരക്ഷണത്തിനായി കൈത്താങ്ങ് പദ്ധതിയില്‍  108000 രൂപ ചെലവഴിച്ചു. പട്ടികവര്‍ഗ്ഗക്കാരായ ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായുള്ള ജനനി ജന്മരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 82 ഗുണഭോക്താക്കള്‍ക്കായി  2195000 രൂപ ചെലവഴിച്ചു.അസുഖങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്ന 550 പട്ടികവര്‍ഗ്ഗ രോഗികള്‍ക്ക് ചികിത്സാ ധനസഹായമായി    പേര്‍ക്ക്  2261601 രൂപ ചെലവഴിച്ചു. 563 ഗുണഭോക്താക്കള്‍ക്ക്  ഭവനപുനരുദ്ധാരണാത്തിന്  7245003 രൂപ ചെലവഴിച്ചു. എസ്.സി. എ ടു ടി.എസ്.പി യില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ജീവനോപാധികള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ  പുല്ലുവെട്ടിയന്ത്രം, ചെയിന്‍സോ, പെറ്റി ഷോപ്പ്  എന്നിവ നല്‍കി. പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം അതിക്രമത്തിന് ഇരയായ പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ധനസഹായം ഇനത്തില്‍ 300000 രൂപ അനുവദിച്ചു. 8 കുട്ടികള്‍ക്ക് പഠനവിനോദയാത്രയ്ക്കായി  54400 രൂപ ചെലവഴിച്ചു.
2020-21 വര്‍ഷത്തില്‍ സെപ്റ്റംബര്‍ വരെ ജില്ലയിലെ 98 സ്‌കുളുകളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രി മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍ 1240352 രൂപയും  പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍ 112616 രൂപയും വിതരണം ചെയ്തു. ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനുകീഴില്‍ ചിറ്റാര്‍ (പെണ്‍കുട്ടികള്‍), കടുമീന്‍ചിറ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രി മെട്രിക് ഹോസ്റ്റല്‍ അന്തേവാസികളായ 85 വിദ്യാര്‍ത്ഥികളുടെ  ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി 941230 രൂപ ചെലവഴിച്ചു.
ജില്ലയില്‍ പട്ടികവര്‍ഗക്കാരുടെ ക്ഷേമത്തിനായി വിവിധ സങ്കേതങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള എസ്.ടി പ്രൊമോട്ടര്‍മാര്‍, ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ  47 പേര്‍ക്ക് ഓണറേറിയം ഇനത്തില്‍ 3852547 രൂപ ചെലവഴിച്ചു.
അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ക്ക് ഓഫീസ് ജോലികളില്‍ പരിശീലനം നല്‍കുന്നതിനായി നിയമിച്ച 5 ഓഫീസ് മാനേജ്മെന്റ് ട്രെയിനികള്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി  295483 രൂപ ചെലവഴിച്ചു.
എം.ആര്‍.എസ്/പ്രി മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നടത്തുന്നതിന് നിയമിതരായ സ്റ്റുഡന്‍സ് കൗണ്‍സിലര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി 40000 രൂപ ചെലവഴിച്ചു. ജില്ലയില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കറായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക്  ഓണറേറിയം ഇനത്തില്‍  121210 രൂപ ചെലവഴിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ജില്ലയിലെ 96  നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് എല്ലാ മാസവും അതോടൊപ്പം ജില്ലയിലെ 2326 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കാലത്തും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് 3141762 രൂപ വിനിയോഗിച്ചു.
2019-20 വര്‍ഷം കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് വിവിധ പദ്ധതികള്‍ക്കായി ആകെ  16364246/ രൂപ ചെലവഴിച്ചിട്ടുണ്ട്. ജില്ലയിലെ 14 സ്‌കുളുകളില്‍ നടന്നുവരുന്ന ഗോത്രസാരഥി പദ്ധതിയ്ക്ക് ആറ് സാമൂഹ്യപഠനമുറിയുടെ  പ്രവര്‍ത്തനങ്ങള്‍ക്കായി  രൂപയും, ട്യൂട്ടോറിയല്‍ ഗ്രാന്റിനത്തിന്റെ 1353338 രൂപയും  ചെലവഴിച്ചു. എസ്.എസ്.എല്‍.സി,  പ്ലസ് 2, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സമര്‍ത്ഥരായ  വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന ധനസഹായം ഇനത്തില്‍ 1 വിദ്യാര്‍ത്ഥിക്കായി 6000 രൂപ ചെലവഴിച്ചു. അനാഥരായ 4 കുട്ടികളുടെ സംരക്ഷണത്തിനായി കൈത്താങ്ങ് പദ്ധതിയില്‍  30000 രൂപ ചെലവഴിച്ചു.
പട്ടികവര്‍ഗ്ഗക്കാരായ ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായുള്ള ജനനി ജന്മരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 82 ഗുണഭോക്താക്കള്‍ക്കായി 1028000 രൂപ ചെലവഴിച്ചു. നിര്‍ദ്ധനരായ 14 പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായമായി 1300000 രൂപ ചെലവഴിച്ചു.അസുഖങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്ന 206 പട്ടികവര്‍ഗ്ഗ രോഗികള്‍ക്ക് ചികിത്സാ ധനസഹായമായി    പേര്‍ക്ക്  1095330 രൂപ ചെലവഴിച്ചു.183 ഗുണഭോക്താക്കള്‍ക്ക്  ഭവനപുനരുദ്ധാരണാത്തിന്  7367599 രൂപ ചെലവഴിച്ചു. എസ്.സി. എടു  ടി.എസ്.പി യില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ജീവനോപാധികള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ  പുല്ലുവെട്ടിയന്ത്രം, ചെയിന്‍സോ, പെറ്റി ഷോപ്പ്  എന്നിവയ്ക്കായി  515594 രൂപ നല്‍കി. ആടുവളര്‍ത്തലിന് 169205 രൂപ മൃഗസംരക്ഷണ വകുപ്പ് മുഖേനയും പശു വളര്‍ത്തലിന് 1160500 രുപ ക്ഷീരവികസന വകുപ്പ് മുഖേനയും വിതരണം ചെയ്തു.
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം അതിക്രമത്തിന് ഇരയായ പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ധനസഹായം ഇനത്തില്‍ 33877 രൂപ അനുവദിച്ചു. 3 കുട്ടികള്‍ക്ക് പഠനവിനോദയാത്രയ്ക്കായി  13400 രൂപയും ചെലവഴിച്ചു.