കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ കെ.എസ്.ഇ.ബി സമര്‍പ്പിച്ച ട്രൂയിംഗ് അപ്പ് പെറ്റീഷനിലുള്ള പൊതുതെളിവെടുപ്പ്, വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഡിസംബര്‍ 15നും 22നും നടക്കും. 2017-18, 2018-19 കാലയളവുകളിലെ വരവുചെലവു കണക്കുകള്‍ ട്രൂയിംഗ് അപ്പ് ചെയ്യുന്നതിനുള്ള പരാതികളാണ് കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത്.

കമ്മീഷന്റെ വെബ്സൈറ്റില്‍ വിശദാംശങ്ങളുണ്ട്. ഇതിന്‍മേലുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തപാല്‍ മാര്‍ഗ്ഗമോ kserc@erckerala.org യിലോ ഡിസംബര്‍ പത്തിനു മുമ്പ് സമര്‍പ്പിക്കണം.
തെളിവെടുപ്പില്‍ പങ്കെടുക്കുന്നതിന് ഫോണ്‍ നമ്പര്‍ സഹിതം ഇ-മെയില്‍ മുഖേന കമ്മീഷന്‍ സെക്രട്ടറിയെ അറിയിക്കണം. വീഡിയോ കോണ്‍ഫറന്‍സിനുള്ള സമയക്രമവും ലിങ്കും ഇ-മെയില്‍ മുഖേന അറിയിക്കും.