കൊല്ലം: ജില്ലയില്‍ വ്യാഴാഴ്ച 578 പേര്‍ രോഗമുക്തരായി. 399 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ തിരുമുല്ലാവാരം, വാളത്തുംഗല്‍ ഭാഗങ്ങളിലും മുനിസിപ്പാലിറ്റിയില്‍ കരുനാഗപ്പള്ളി, പുനലൂര്‍ പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ ചവറ, ചിറക്കര, ചിതറ, പട്ടാഴി, ഓച്ചിറ, തഴവ, മയ്യനാട്, തൃക്കോവില്‍വട്ടം, കുളത്തൂപ്പുഴ എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ എട്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 386 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ 90 പേര്‍ക്കാണ് രോഗബാധ. തിരുമുല്ലാവാരം, വാളത്തുംഗല്‍ എന്നിവിടങ്ങളില്‍ എട്ടു വീതവും ആശ്രാമം, കിളികൊല്ലൂര്‍ പ്രദേശങ്ങളില്‍ ഏഴു വീതവും കാവനാട്-6, തട്ടാമല, പുന്നത്തല ഭാഗങ്ങളില്‍ അഞ്ചു വീതവും കല്ലുംതാഴം, മങ്ങാട് എന്നിവിടങ്ങളില്‍ നാലു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.പത്തനാപുരം സ്വദേശി ലാസര്‍ ഡേവിഡ്(66) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.