കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇതുവരെ 1242 പത്രികകള്‍ ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് 40 സ്ഥാനാര്‍ത്ഥികള്‍ക്കായി 64 പത്രികകളാണ് ലഭിച്ചത്. വരണാധികാരിയായ ജില്ലാ കലക്ടര്‍ സാംബശിവറാവുവാണ് ജില്ലാ പഞ്ചായത്തിലേക്കുള്ള പത്രികകള്‍ സ്വീകരിച്ചത്.

കോഴിക്കോട് കോര്‍പ്പറേഷനില്‍ 54 നാമനിര്‍ദ്ദേശ പത്രികകളും ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 56 പത്രികകളുമാണ് ലഭിച്ചത്. ഏഴ് മുന്‍സിപ്പാലിറ്റികളിലേക്ക് 122 പത്രികകളും ഗ്രാമപഞ്ചായത്തുകളിലേക്ക് 946 പത്രികളുമാണ് തിങ്കളാഴ്ച വരെ ലഭിച്ചത്. ഈ മാസം 19 വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുക. 20ന് സൂക്ഷ്മ പരിശോധന നടക്കും.