തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി തയ്യാറാക്കിയ ഹരിതചട്ടലംഘനം എന്ന കൈപുസ്തകം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ പ്രകാശനം ചെയ്തു.

ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യടത്തിലാണ് കൈപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചേംബറില്‍ നടത്തിയ പുസ്തക പ്രകാശന ചടങ്ങില്‍ ശുചിത്വണമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മക്ക് അലി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി എ.സന്തോഷ്, ഹരിതകേരളം പ്രോഗ്രാം ഓഫീസര്‍ അമീര്‍ ഷാ, കണ്‍സല്‍ട്ടന്റ്മാരായ എന്‍.ജഗജീവന്‍, ടി.പി.സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.