കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 5218 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബര്‍ 17) ജില്ലയില്‍ 380 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 120 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 87045 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 85386 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 472 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 436 സാമ്പിളുകള്‍ അയച്ചു. 32900 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 27347 പേര് രോഗമുക്തി നേടി. ഇനി 512 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 192714 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1621 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. ജില്ലയില്‍ 14841 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.