തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജ് സംഗീത വിഭാഗത്തില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസിലേക്ക് പട്ടികജാതി വിഭാഗത്തില്‍ രണ്ടും, പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥിനികള്‍ 20ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പ് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.