12 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ക്രിസ്മസ് – പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി വെള്ളിയാഴ്ച
(നവംബര്‍ 20) ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അമിത് മീണ പ്രകാശനം ചെയ്യും. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് 3 നാണ് പ്രകാശനം .
രണ്ടാം സമ്മാനമായി 50 ലക്ഷം വീതം 6 പേര്‍ക്ക് മൊത്തം 3 കോടി രൂപയും, മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേര്‍ക്ക് മൊത്തം 60 ലക്ഷവും, നാലാം സമ്മാനം 5 ലക്ഷം വീതം 6 പേര്‍ക്ക് 30 ലക്ഷം രൂപയും ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ 108 പേര്‍ക്ക് ലഭിക്കും. തുടര്‍ന്ന് 5000, 3000, 2000, 1000 രൂപയുടെ അനവധി സമ്മാനങ്ങളുമുണ്ട്.
300 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് 2021 ജനുവരി 17ന് നടക്കും. ആറ് പരമ്പരകളിലായി വില്പനയ്ക്ക് അനുസൃതമായി പരമാവധി 54 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാം.