തിരുവനന്തപുരം : സംസ്ഥാനത്ത് 19 മുതല്‍ 25 വരെ നടക്കുന്ന ക്വാമി ഏകതാ വാരാചരണത്തിന് (ദേശീയോദ്ഗ്രഥന വാരം) തുടക്കമായി. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യാഴാഴ്ച രാവിലെ 11ന് ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്തു. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോവിഡ് 19 മാര്‍ഗനിര്‍ദ്ദേശം പാലിച്ചാണ് ദേശീയോദ്ഗ്രഥന വാരം ആചരിക്കുന്നത്.