പാലക്കാട്: മലബാര് ദേവസ്വം ബോര്ഡിന് കീഴിലുള്ള ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്മാരുടെയും ക്ഷേമനിധി ഫണ്ടില് നിന്നും ബാങ്ക് വഴി പെന്ഷന് / കുടുംബ പെന്ഷന് കൈപ്പറ്റുന്നവര് വില്ലേജ് ഓഫീസര് / ഗസറ്റഡ് ഓഫീസര് / ബാങ്ക് മാനേജര് / ക്ഷേമനിധി ബോര്ഡ് മെമ്പര് ഒപ്പിട്ട ‘ലൈഫ് സര്ട്ടിഫിക്കറ്റ്’ ബാങ്ക് അക്കൗണ്ട് നമ്പര്, മേല്വിലാസം, ടെലഫോണ് നമ്പര് എന്നിവ സഹിതം നവംബര് 30 നകം സമര്പ്പിക്കണം.

സെക്രട്ടറി മലബാര് ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്മാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ് പി.ഒ, എരഞ്ഞിപ്പലം, കോഴിക്കോട് – 673 006 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. 2020 ഒക്ടോബറില് ലൈഫ് സര്ട്ടിഫിക്കറ്റ് അയച്ചവര് വീണ്ടും അയക്കേണ്ടതില്ലെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്: 0495 2360720