പാലക്കാട്:  ചിറ്റൂര് ബ്ലോക്ക് പഞ്ചായത്തിനുകീഴില് വരുന്ന ഗ്രാമപഞ്ചായത്തുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള സുഗമമായ തിരഞ്ഞെടുപ്പിനും മറ്റ് തിരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങളും ചര്ച്ച ചെയ്യുന്നതിനായി ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്ട്ടികളുടെയും രജിസ്റ്റേര്ഡ് രാഷ്ട്രീയ പാര്ട്ടികളുടെയും പ്രതിനിധികളുടെ യോഗം

ബുധനാഴ്ച(നവംബര് 25) രാവിലെ 11ന് ചിറ്റൂര് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില് ചേരും. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്മാരും രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളും കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് യോഗത്തില് പങ്കെടുക്കണമെന്ന് ചിറ്റൂര് ബ്ലോക്ക്പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ ലേബര് ഓഫീസര് അറിയിച്ചു.