പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വഹണ സമിതി അംഗങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും കിലയുടെയും നേതൃത്വത്തില്‍ പരിശീലനം നല്‍കി. കോവിഡ് -19 പ്രതിരോധം, കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപനം, കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം, ഏകോപനം, ഭരണനിര്‍വഹണം എന്നീ കാര്യങ്ങളിലാണ് ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയത്.
ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ടി. എസ് അനീഷ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് റോണു മാത്യു,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത, കില റിസോഴ്‌സ് പേഴ്‌സണ്‍ പി.എന്‍ വിനോദ് കുമാര്‍, ദുരന്തനിവാരണം ജൂനിയര്‍ സൂപ്രണ്ട് ടി. കൃഷ്ണകുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. റെജികുമാര്‍, എല്‍. എസ.് ജി. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആഷാ വി. കെ. മേനോന്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ശില്‍പ എന്നിവര്‍ പങ്കെടുത്തു.