തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ യോഗം നവംബർ 25ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ഒന്നു മുതൽ 13 വരെ ഡിവിഷനുകളുടെ യോഗം രാവിലെ 10.30 മുതൽ 11.00 വരെയും 14 മുതൽ 26 വരെ ഡിവിഷനുകളുടെ യോഗം 11.00 മുതൽ 11.30 വരെയുമാണു നടക്കുക. ജില്ലാ പഞ്ചായത്തിന്റെ വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയിലാണു യോഗം.
തിരുവനന്തപുരം കോർപ്പറേഷന്റെ 51 മുതൽ 75 വരെയുള്ള ഡിവിഷനുകളിലെ സ്ഥാനാർഥികളുടെ യോഗം നവംബർ 25ന് ഉച്ചയ്ക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് വരണാധികാരികൂടിയായ സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. 51 മുതൽ 63 വരെ ഡിവിഷനുകളുടെ യോഗം ഒരു മണി മുതൽ 1.30 വരെയും 64 മുതൽ 75 വരെ ഡിവിഷനുകളുടെ യോഗം 1.30 മുതൽ രണ്ടു വരെയുമാണ് നടക്കുന്നത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടക്കുന്ന യോഗത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ മാത്രമാണു പങ്കെടുക്കേണ്ടത്. മത്സരിക്കുന്ന സ്ഥാനാർഥികളുടെ തിരിച്ചറിയൽ കാർഡ്, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പകർപ്പ്, തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് സമർപ്പിക്കുന്ന ഫോം എന്നിവ യോഗത്തിൽ വിതരണം ചെയ്യുമെന്നും സബ് കളക്ടർ അറിയിച്ചു.
കോർപ്പറേഷനിലെ 26 മുതൽ 50 വരെ ഡിവിഷനുകളിലെ സ്ഥാനാർഥി യോഗം ഇന്ന് വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫിസറുടെ കാര്യാലയത്തിൽ ചേരുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ ജലജ ജി.എസ്. റാണി അറിയിച്ചു. 26 മുതൽ 30 വരെ ഡിവിഷനുകളുടെ യോഗം 10 മുതൽ 10.30 വരെയും 31 മുതൽ 35 വരെ ഡിവിഷനുകളുടെ യോഗം 10.30 മുതൽ 11 വരെയും 36 മുതൽ 40 വരെ ഡിവിഷനുകളുടേത് 11 മുതൽ 11.30 വരെയും 41 മുതൽ 45 വരെ ഡിവിഷനുകളുടേത് 11.30 മുതൽ 12 വരെയും 46 മുതൽ 50 വരെ ഡിവിഷനുകളുടെ യോഗം 12 മുതൽ 12.30 വരെയുമായിരിക്കും നടക്കുക.
കോര്‍പ്പറേഷനിലെ 76 മുതല്‍ 100 വരെ വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ യോഗം നവംബർ 25ന് തൊഴില്‍ ഭവനില്‍ ചേരുമെന്ന് വരണാധികാരിയായ ജില്ലാ ലേബര്‍ ഓഫീസര്‍ രാജീവ് ബി.എസ് അറിയിച്ചു.
76 മുതല്‍ 78 വരെ ഡിവിഷനുകളുടെ യോഗം 10 മുതല്‍ 10.15 വരെ നടക്കും. 78 മുതല്‍ 81 വരെ ഡിവിഷനുകളുടെ യോഗം 10.15 മുതല്‍ 10.30 വരെയും 82 മുതല്‍ 84 വരെ ഡിവിഷനുകളുടേത് 10.30 മുതല്‍ 10.45 വരെയും 85 മുതല്‍ 87 വരെ ഡിവിഷനുകളുടേത് 10.45 മുതല്‍ 11 വരെയും 88 മുതല്‍ 90 വരെ ഡിവിഷനുകളുടെ യോഗം 11 മുതല്‍ 11.15 വരെയും 91 മുതല്‍ 93 വരെ ഡിവിഷനുകളുടെ യോഗം 11.15 മുതല്‍ 11.30 വരെയും 94 മുതല്‍ 96 വരെ ഡിവിഷനുകളുടെ യോഗം 11.30 മുതല്‍ 11.45 വരെയും 97 മുതല്‍ 100 വരെ ഡിവിഷനുകളുടെ യോഗം 11.45 മുതല്‍ 12 വരെയുമാകും നടക്കുക.