സൈബര്‍ശ്രീ പരിശീലനപദ്ധതിയില്‍ പൈത്തണ്‍ പ്രോഗ്രാമിങ് പരിശീലനത്തിന് സീറ്റൊഴിവ്. പട്ടികജാതി വിഭാഗത്തില്പ്പെട്ടവര്ക്കാണ് അവസരം. നാല് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000/- രൂപ സ്റ്റൈപ്പന്റ് ലഭിക്കും. എഞ്ചിനീയറിംങ്ങ്, എം.സി.എ, എം.എസ്.സി കമ്പ്യൂട്ടര് സയന്സ് യോഗ്യതയുള്ളവര്‍ക്കും
പരിശീലനം പൂര്ത്തിയാക്കിയവര്‍ക്കും
അപേക്ഷിക്കാം.

താല്പ്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള് സഹിതം നവംബര് 27 ന് രാവിലെ 11 ന് സൈബര്ശ്രീ സി.ഡിറ്റ്, അംബേദ്കര് ഭവന്, മണ്ണന്തല പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില് അഭിമുഖത്തിന് നേരിട്ട് എത്തണമെന്ന് പ്രൊജക്ട് മാനേജര് അറിയിച്ചു. ഫോണ്:- 0471 2933944, 9895788334, 9447401523, 9895478273