ഹിന്ദി ഡിപ്ലോമ ഇന് എലിമെന്ററി എഡ്യുക്കേഷന് കോഴ്‌സിന് അപേക്ഷിക്കാം. യോഗ്യത 50 ശതമാനം മാര്ക്കോടെ പ്ലസ് ടു അല്ലെങ്കില് ഹിന്ദി ഭൂഷണ് സാഹിത്യവിശാരദ്, പ്രവീണ്, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി, മറ്റ് അര്ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്ക്കിളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള് പ്രിന്സിപ്പാള്, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര് പോസ്റ്റ്, പത്തനംതിട്ട എന്ന വിലാസത്തില് നവംബര് 30 ന് മുമ്പായി അയക്കണം. ഫോണ്: 8547126028