കൊല്ലം:    ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനില്‍  55 ഡിവിഷനുകളിലായി  231 സ്ഥാനാര്‍ഥികളാണുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ അയത്തില്‍ ഡിവിഷനിലാണ്, എട്ടുപേര്‍. തൊട്ടുപിന്നില്‍ കല്ലുംതാഴം, കയ്യാലയ്ക്കല്‍,  കന്റോണ്‍മെന്റ് ഡിവിഷനുകളാണ്, ഏഴുപേര്‍ വീതം. മൂന്നു സ്ഥാനാര്‍ഥികള്‍ മാത്രമുള്ള 22 ഡിവിഷനുകളുണ്ട്.

കോര്‍പ്പറേഷനിലെ 28 വാര്‍ഡുകളാണ്  വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. ജനറല്‍, സംവരണ ഡിവിഷനുകളിലായി ആകെ 115 വനിതകളാണ് മത്സരരംഗത്തുള്ളത്. ട്രാന്‍സ്ജന്‍ഡര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ല. ആകെ 325 പേരാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. 94 പേര്‍ പത്രിക പിന്‍വലിച്ചു