കൊല്ലം:  ഡിസംബര്‍ എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാലു മുനിസിപ്പാലിറ്റികളിലായി 445 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. 206 പുരുഷന്‍മാരും 239 സ്ത്രീകളും. 510 പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ 165 പേര്‍ പത്രിക പിന്‍വലിച്ചു.

പരവൂര്‍ നഗരസഭയില്‍ 32 വാര്‍ഡുകളിലായി  111 സ്ഥാനാര്‍ഥികള്‍ ഉണ്ട്. 63 പേര്‍ വനിതകളാണ്. തെക്കുംഭാഗം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ആറ് പേര്‍. ഏറ്റവും കുറവ്  സ്ഥാനാര്‍ത്ഥികള്‍ വനിതാ സംവരണ വാര്‍ഡായ  ചില്ലയ്ക്കലില്‍  ആണ് രണ്ട് പേര്‍. 163 പേര്‍ പത്രിക സമര്‍പ്പിച്ചവരില്‍ 52 പേര്‍ പിന്‍വലിച്ചിരുന്നു.
പുനലൂര്‍ നഗരസഭയില്‍ 35 വാര്‍ഡുകളിലായി  111 സ്ഥാനാര്‍ഥികളാണുള്ളത്. 54 പേര്‍ വനിതകളാണ്. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ പേപ്പര്‍മില്‍, നേതാജി,  ഭരണിക്കാവ് വാര്‍ഡുകളിലാണ്, അഞ്ചുവീതം. രണ്ട് സ്ഥാനാര്‍ഥികള്‍ മാത്രമുള്ള ആറു വാര്‍ഡുകളുമുണ്ട്. 146 പേര്‍ പത്രിക സമര്‍പ്പിച്ചതില്‍ 35 പേര്‍ പിന്‍വലിച്ചിരുന്നു.

കരുനാഗപ്പള്ളി നഗരസഭയില്‍ 35 വാര്‍ഡുകളിലായി 112 സ്ഥാനാര്‍ഥികള്‍ ഉണ്ട്.  63 പേര്‍ വനിതകളാണ്. മരുതൂര്‍കുളങ്ങര എല്‍ പി എസ് വാര്‍ഡിലാണ് കൂടുതല്‍  സ്ഥാനാര്‍ത്ഥികള്‍, അഞ്ചു പേര്‍. 174 പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. 62 പേര്‍ പിന്‍വലിച്ചു.
കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ 29 വാര്‍ഡുകളിലായി 111 പേര്‍ മത്സര രംഗത്തുണ്ട്. 59 സ്ത്രീകളും 52 പുരുഷന്‍മാരും. 127 പേര്‍ പത്രിക സമര്‍പ്പിച്ചതില്‍ 16 പേര്‍ പിന്‍വലിച്ചു. പുലമണ്‍ ടൗണ്‍ വാര്‍ഡിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍, ഏഴുപേര്‍. തൃക്കണ്ണമംഗല്‍ വാര്‍ഡില്‍ ആറുപേരും. 127 പേര്‍ പത്രിക സമര്‍പ്പിച്ചവരില്‍ 16 പേര്‍ പിന്‍വലിച്ചു.