കൊല്ലം ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിലായി 107 സ്ഥാനാര്‍ഥികളാണുള്ളത്. 51 സ്ത്രീകളും 56 പുരുഷന്മാരും. 133 പേര്‍ പത്രിക സമര്‍പ്പിച്ചതില്‍ 26 പേര്‍ പത്രിക പിന്‍വലിച്ചു. വെളിനല്ലൂര്‍, ചടയമംഗലം ഡിവിഷനുകളിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളത്. കുലശേഖരപുരം, ഓച്ചിറ, ശൂരനാട്, നെടുവത്തൂര്‍, കരവാളൂര്‍, അഞ്ചല്‍, നെടുമ്പന, മുഖത്തല, പെരിനാട്, തേവലക്കര എന്നീ ഡിവിഷനുകളിലാണ് കുറവ് സ്ഥാനാര്‍ത്ഥികള്‍. മൂന്ന് പേര്‍ വീതം.
