പാലക്കാട്:   വിമുക്തഭടന്മാരുടെ തൊഴിലധിഷ്ഠിത / പ്രവൃത്തിപര / സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന മക്കൾക്ക് 2020 – 21 വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. മറ്റ് സ്‌കോളർഷിപ്പ് ലഭിക്കുന്നവരും ഇതേ കോഴ്സ് ഫീസിളവ് ലഭിക്കുന്നവരും സ്‌കോളർഷിപ്പിന് അർഹരല്ല. അപേക്ഷകർക്ക് കഴിഞ്ഞ അദ്ധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ചിരിക്കണം. വാർഷിക വരുമാന പരിധി ഇല്ല. അപേക്ഷകൾ ഡിസംബർ 15 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0491 2971633.