ഇടുക്കി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നാളെ (5.12) അവസാനിക്കും. ഇന്നും നാളെയുമായാണ് ജില്ലയിലെ എണ്ണല്‍ കേന്ദ്രങ്ങളില്‍ വോട്ടിംഗ് മെഷിനുകളുടെ കമ്മീഷനിംഗ് നടക്കുന്നത് .

തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഇഎം എച്ച്എസ്എസ് കട്ടപ്പന, അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അടിമാലി, ദേവികുളം ബ്ളോക്ക് പഞ്ചായത്തില്‍ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാര്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് നെടുങ്കണ്ടം, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് – സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരിമണ്ണൂര്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഇടുക്കി, പൈനാവ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ പാരിഷ് ഹാള്‍ സെന്റ് ജോര്‍ജ് ഫെറോന ചര്‍ച്ച് കട്ടപ്പന,തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ സെന്റ് സെബാസ്റ്റ്യന്‍ യുപി സ്‌കൂള്‍ തൊടുപുഴ, അഴുത ബ്ലോക്ക് പഞ്ചായത്തില്‍ മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടിക്കാനം, എന്നിവയിലാണ് കമ്മീഷനിംഗ് സജ്ജീകരിച്ചിരിക്കുന്നത്.

അടിമാലി ബ്ലോക്ക്തല മാസ്റ്റര്‍ ട്രെയിനര്‍ റോണി ജോസ് കമ്മീഷനിംഗ് ജോലികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങളും വിവരങ്ങളും നല്‍കിയശേഷമായിരുന്നു മെഷീനുകളുടെ കമ്മീഷനിംഗ് നടത്തിയത്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ബന്ധപ്പെട്ട സ്ഥാനാര്‍ഥികള്‍ക്കും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റ് മാര്‍ക്കും ആവശ്യമെങ്കില്‍ രാവിലെ 10 മണി മുതല്‍ ബ്ലോക്ക്, മുനിസിപ്പാലിറ്റിതലത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ നടക്കുന്ന നടപടികള്‍ വീക്ഷിച്ച് നടപടികളുടെ സുതാര്യത ഉറപ്പ് വരുത്താവുന്നതാണ്