എറണാകുളം: ഡിസംബര്‍ 10 ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലയില്‍ 8 ന് ആറ് മണിക്ക് പ്രചാരണം അവസാനിപ്പിക്കുമ്പോള്‍ കോവിഡ് പശ്ചാത്തലത്തില്‍ കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ കമ്മീഷന്‍ ആവശ്യപ്പെട്ടു.
പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി.