തിരുവനന്തപുരം  ജില്ലയിൽ വോട്ടെടുപ്പ് അഞ്ചര മണിക്കൂർ പിന്നിടുമ്പോൾ ആകെ വോട്ടിങ് ശതമാനം 39.21 ആയി. ഇതുവരെ 11,12,749 പേർ വോട്ട് ചെയ്തു. പുരുഷ വോട്ടർമാരിൽ 42.54 ശതമാനവും വനിതാ വോട്ടർമാരിൽ 36.27 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തിയതായാണ് ബൂത്തുകളിൽനിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ. ജില്ലയിൽ ആറു ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.