തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിതരണം നടത്തിയത്. വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പിന് ശേഷം പോളിംഗ് സാമഗ്രികള്‍ തിരികെ സ്ട്രോങ്ങ് റൂമില്‍ സൂക്ഷിക്കും. നവംബര്‍ 16 ന് ജില്ലയിലെ 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക.