ആലപ്പുഴ: സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നു. മൂന്ന് ഘട്ടങ്ങളിലായി ജൂനീയര്‍ (5,6,7 ക്ലാസുകള്‍), സീനിയര്‍ (എട്ട്, ഒമ്പത്, പത്ത് ക്ലാസുകള്‍) വിഭാഗങ്ങളില്‍ പ്രത്യേകമായാണ് മത്സരങ്ങളും സമ്മാനങ്ങളും നല്‍കുന്നത്. സംസ്ഥാനതല മത്സര വിജയികളെ കൂടാതെ ജില്ലാതല മത്സര വിജയികള്‍ക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കും. തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് തളിര് മാസിക സൗജന്യമായി നല്‍കും. പൊതുവിജ്ഞാനം, ആനുകാലികം, സാഹിത്യം, ചരിത്രം, ബാലസാഹിത്യം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നത്. https://scholarship.ksicl.kerala.gov.in വിലാസത്തിലൂടെ തളിര് സ്‌കോളര്‍ഷിപ്പ്പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.
