തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 28,643 പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്തതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ഗ്രാമ- ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി 15,570 പോസ്റ്റൽ ബാലറ്റുകളും കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമായി സ്പെഷ്യൽ പോളിങ് ഓഫീസർ,  പോസ്റ്റൽ മുഖേന 6,576 ബാലറ്റുകളും വിതരണം ചെയ്തു.
നാലു മുനിസിപ്പാലിറ്റികളിലായി 1,492 പോസ്റ്റൽ ബാലറ്റുകളും 683 സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളും ഉൾപ്പെടെ 2,175 പോസ്റ്റൽ ബാലറ്റുകൾ നൽകി. തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനിൽ 2,601 പോസ്റ്റൽ ബാലറ്റുകളും 1,721 സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളും ഉൾപ്പെടെ 4,322 പോസ്റ്റൽ ബാലറ്റുകൾ അയച്ചിട്ടുണ്ട്.
*സ്പെഷ്യൽ ബാലറ്റ് 8,980*
നവംബർ 29 മുതൽ ഡിസംബർ 7 വരെ ജില്ലയിൽ 135 ടീമുകളായി സ്പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർ മുഖേന 5,900 ബാലറ്റുകളും പോസ്റ്റൽ മുഖാന്തിരം 3,080 ബാലറ്റുകളും അയച്ചു.ഇത്തരത്തിൽ ജില്ലയിലാകെ 8,980 സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളാണ് അയച്ചത്. 146 സ്പെഷ്യൽ വോട്ടർമാരാണ് ബൂത്തുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയത്.ഇതിൽ കോവിഡ് പോസിറ്റീവായ 45 പേരും ഉൾപ്പെടും.