ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അത്‌ലറ്റിക്‌സ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 23 മുതല്‍ ബൈസണ്‍വാലി പഞ്ചായത്തിലെ പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. 10 മുതല്‍ 16 വയസ്സ് വരെ പ്രായമുളള ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളള കായികതാരങ്ങള്‍ ഏപ്രില്‍ 23 ന് രാവിലെ 8 മണിക്ക് വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവയുമായി സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരേണ്ടതാണ്. ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുന്ന 20 കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്‍കികൊണ്ട് 21 ദിവസത്തേക്കാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിവരങ്ങള്‍ക്ക്:-04862-223236, 9895112027
