ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ശാസ്താംകോട്ട, പത്തനാപുരം, കൊട്ടാരക്കര, ഇത്തിക്കര, അഞ്ചല്‍, ചടയമംഗലം, വെട്ടിക്കവല, ഓച്ചിറ ബ്ലോക്കുകളുടെ പരിധിയില്‍ വൈകിട്ട് ആറു മുതല്‍ രാവിലെ ആറുവരെ ക്ഷീര കര്‍ഷകര്‍ക്ക് സേവനം നല്‍കുന്നതിന് അറ്റന്‍ഡന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഏപ്രില്‍ 30ന് നടക്കും. യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2793464 എന്ന നമ്പരിലും ലഭിക്കും.