ആലപ്പുഴ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മാരാരിക്കുളം ഡിവിഷനിൽ നിന്നുള്ള കെ. ജി രാജേശ്വരിയെ തിരഞ്ഞെടുത്തു. രാവിലെ 11 മണിയോടെ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പില്ലാതെയാണ് കെ. ജി രാജേശ്വരിയെ തിരഞ്ഞെടുത്തത്. വരണാധികാരിയായി ജില്ല കളക്ടർ എ. അലക്സാണ്ടർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. എ.എം ആരിഫ് എം. പി ആശംസ പ്രസംഗം നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി അരൂർ ഡിവിഷൻ പ്രതിനിധി ദലീമ ജോജോയെ തിരഞ്ഞെടുത്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പില്ലാതെയാണ് ദലീമ ജോജോയെ തിരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ രാജേശ്വരി വൈസ് പ്രസിഡന്റിന് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എ. അലക്സാണ്ടർ, എ.എം ആരിഫ് എംപി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.