തിരുവനന്തപുരം: ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലേയും അധ്യക്ഷന്മാരും- ഉപാധ്യക്ഷന്‍മാരും ചുമതലയേറ്റു. പത്ത് ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനാണ് ഭരണം. വെള്ളനാട് ബ്ലോക്കില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരേ സീറ്റുനില ആയതിനാല്‍ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് വരണാധികാരിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികള്‍ നടന്നത്. പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍ എന്നിവരുടെ വിവരം ചുവടെ.
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് – നെടിയാംകോട് ഡിവിഷനില്‍ നിന്നും വിജയിച്ച എസ്. കെ. ബെന്‍ ഡാര്‍വിന്‍(സി.പി.എം) പ്രസിഡന്റായി ചുമതലയേറ്റു. പൂഴിക്കുന്ന് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എ. അല്‍വേഡിസയാണ്(സി.പി.ഐ) വൈസ് പ്രസിഡന്റ്.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് – വെള്ളനാട് ഡിവിഷനില്‍ നിന്നും വിജയിച്ച എസ്. ഇന്ദുലേഖയെയാണ്( കോണ്‍ഗ്രസ് ) പ്രസിഡന്റായി തെരഞ്ഞെടുത്തത്. വിതുര ഡിവിഷനില്‍ നിന്ന് വിജയിച്ച എസ്. എല്‍. കൃഷ്ണകുമാരിയാണ് (സി.പി.എം) വൈസ് പ്രസിഡന്റ്.
പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് – മേനംകുളം വാര്‍ഡില്‍ നിന്നും വിജയിച്ച ഹരിപ്രസാദാണ്(സിപിഎം) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കുടവൂര്‍ വാര്‍ഡില്‍ നിന്നും വിജയിച്ച അനീജ കെ.എസ് (സിപിഎം ) ആണ് വൈസ് പ്രസിഡന്റ്.
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്- പയറ്റുവിള ഡിവിഷനില്‍ നിന്നും വിജയിച്ച എം. വി. മന്‍മോഹനാണ്(സിപിഎം) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വെണ്‍പകല്‍ ഡിവിഷനില്‍ നിന്നും വിജയിച്ച ബി.ബി. സുനിത റാണിയാണ്(സിപിഎം) വൈസ് പ്രസിഡന്റ്.
നേമം ബ്ലോക്ക് പഞ്ചായത്ത് – പൂങ്കോട് ഡിവിഷനില്‍ നിന്നും വിജയിച്ച എസ്. കെ. പ്രീജ(സിപിഎം) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി മലയിന്‍കീഴ് വാര്‍ഡില്‍ നിന്ന് വിജയിച്ച എസ്. ചന്ദ്രന്‍നായരെയും (എല്‍.ജെ.ഡി) തെരഞ്ഞെടുത്തു.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് – ഒറ്റശേഖരമംഗലം ഡിവിഷനില്‍ നിന്ന് വിജയിച്ച ജി. ലാല്‍ കൃഷ്ണ (സിപിഐ)പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ചെമ്പൂര് ഡിവിഷനില്‍ നിന്നും വിജയിച്ച ആര്‍. സിമിയാണ് (സിപിഎം)വൈസ് പ്രസിഡന്റ്.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് – മരുതൂര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച വി. അമ്പിളിയാണ്(സിപിഎം) പ്രസിഡന്റ്. വട്ടപ്പാറ ഡിവിഷനില്‍ നിന്ന് വിജയിച്ച വൈശാഖ്. പിയാണ്(സിപിഐ) വൈസ് പ്രസിഡന്റ്.
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് – പാലോട് ഡിവിഷനില്‍ നിന്നും വിജയിച്ച ജി. കോമളമാണ്( സിപിഎം ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കല്ലറ ഡിവിഷനില്‍ നിന്നും വിജയിച്ച എസ്. എം. റാസിയാണ് (സിപിഎം) വൈസ് പ്രസിഡന്റ്.
കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് – നഗരൂര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച ബി. പി. മുരളി (സി.പി.എം) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കൊടുവഴന്നൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച ശ്രീജ ഉണ്ണികൃഷ്ണനാണ് (സിപിഎം ) വൈസ് പ്രസിഡന്റ്.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് – ഇടക്കോട് ഡിവിഷനില്‍ നിന്നും വിജയിച്ച ഒ. എസ്. അംബികയാണ് (സിപിഎം) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റായി വക്കം ഡിവിഷനില്‍ നിന്നും വിജയിച്ച എസ്. ഫിറോസ് ലാലിനെയും (ജെ.ഡി.എസ്) തെരഞ്ഞെടുത്തു.
വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് – വടശ്ശേരിക്കോണം ഡിവിഷനില്‍ നിന്നും വിജയിച്ച സ്മിത സുന്ദരേശനാണ് (സിപിഎം) പ്രസിഡന്റ്. ഇലകമണ്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച ലെനിന്‍ രാജ് (സിപിഎം)വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.