ആലുവ: ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ ആലുവ നഗരസഭ അതിർത്തിയിൽ
ഷിഗെല്ലയെക്കതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ചോറ്റാനിക്കരയിൽ
ഷിഗെല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ ആലുവ യിൽ പുതുവത്സരദിനത്തിൽ
പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പേ തന്നെ നഗരത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേയും കിണർ ക്ലോറിനേഷൻ പുതുവത്സരദിനത്തിൽ പൂർത്തിയാക്കി.
വയറിളക്ക രോഗങ്ങൾക്ക് നൽകുന്ന ഓ.ആർ .സ്. പായ്ക്കറ്റുകൾ മുഴുവൻ സ്ക്കൂളുകളിലും നൽകി.
രണ്ടാഴ്ച്ചക്കുള്ളിൽ നഗരത്തിലെ മുഴുവൻ വീടുകളിലും കിണർ ക്ലോറിനേഷൻ ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തീകരിക്കും.
വിദ്യാലയ കിണർ ക്ലോറിനേഷൻ്റെയും ഒ.ആർ.എസ്. വിതരണത്തിൻ്റേയും മുനിസിപ്പൽ തല ഉദ്ഘാടനം തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻ്റ് സ്കൂളിൽ ആലുവ നഗരസഭ പിതാവ് എം.ഒ.ജോൺ നിർവ്വഹിച്ചു.
നഗരസഭാ ചെയർമാനായി
ചുമതലയേറ്റ ശേഷമുള്ള
ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു പുതുവത്സരദിനത്തിൽ .
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി ആശപ്രവർത്തകർക്ക്
ഷിഗെല്ലയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് ഗെയിൽസ് ദേവസ്സി പയ്യപ്പിള്ളി , കൗൺസിലർ ഡീന ഷിബു , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
എം. ഐ. സിറാജ്, സ്ക്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മിനി കെ. ജോൺ, സ്ക്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി ഹെലൻ, സ്ക്കൂൾ ഹെൽത്ത് നെഴ്സ് രശ്മി. വി.ആർ.
, നീതു ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
സംശയാസ്പദമായ ഷിഗെല്ല കേസുകളും വയറിളക്ക രോഗങ്ങളോ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരേയോ ആശ പ്രവർത്തകരേയോ അറിയിക്കണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി. കെ. അറിയിച്ചു.
ഫോട്ടോ
ഷിഗെല്ല രോഗത്തി നെതിരെ ആലുവ മുനിസിപ്പൽ അതിർത്തിയിലെ വിദ്യാലയ കിണർ ക്ലോറിനേഷൻ ഉദ്ഘാടനം
ആലുവ നഗരസഭ പിതാവ് എം.ഒ.ജോൺ തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് സ്ക്കൂളിൽ നിർവ്വഹിക്കുന്നു.