കാസര്‍ഗോഡ്:   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്മാര്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു സ്വാഗതവും ജില്ലാ പ്ലാനിങ് ഓഫീസര്‍ നിനോജ് മേപ്പടിത്ത് നന്ദിയും പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് (അഗ്രികള്‍ച്ചറല്‍ ഡിവിഷന്‍) ചീഫ് നാഗേഷ് എസ് എസ്, പി എ യു പ്രൊജക്ട് ഡയറക്ടര്‍ കെ പ്രദീപന്‍, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ വി എം ആശോക് കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സാവിത്രി എ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നാഗേഷ് പി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന്‍, ഹരിത കേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം പി സുബ്രഹ്‌മണ്യന്‍, പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സേവ്യര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.