പത്തനംതിട്ട : ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍. ഓഫീസിന്റെ പ്രവര്‍ത്തന ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. പഴയ കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിലായിരുന്നു നേരത്തെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.

ഷോപ്പിംഗ് കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ള പുതിയ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടന്നു വരുകയാണെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉദ്ഘാടനം ചെയ്ത് എം.എല്‍.എ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ പ്രധാന വികസന പദ്ധതിയായി ടെര്‍മിനല്‍ മാറുമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

പഴയ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നാണ് പുതിയ ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുന്നത്.
പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍മാരായ ഷമീര്‍, അജിത് കുമാര്‍, സുമേഷ് ബാബു, എന്‍.സി.പി ജില്ലാ പ്രസിഡന്റ് മാത്യു ജോര്‍ജ്, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ റോയ് ജേക്കബ്, സൂപ്രണ്ട് ഏലിയാമ്മ സി.ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.