തൃശ്ശൂർ:  കയ്പമംഗലം മണ്ഡലത്തിലെ വിവിധ വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടും പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ച് നടത്തുന്ന നിരവധി പദ്ധതികൾ മാർച്ച് മാസത്തോടെ പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ കഴിയുമെന്ന് യോഗം വിലയിരുത്തി.

ഏതെങ്കിലും കാരണവശാൽ പൂർത്തീകരണം വൈകുന്ന പദ്ധതികളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പ്രശ്ന പരിഹാരം കാണണമെന്നും യോഗം നിർദ്ദേശിച്ചു.യോഗത്തിൽ തൃശുർ എ ഡി സി അയന, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, മതിലകം ബി ഡി ഒ അമ്മുക്കുട്ടി പി സക്കറിയ, പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, വിവിധ സാങ്കേതിക വിദഗ്ദർ പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.