സംസ്ഥാന വനിതാ കമ്മീഷന്‍ കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 17 പരാതികളില്‍ തീര്‍പ്പായി. മൂന്നു പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. എതിര്‍കക്ഷി ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 30 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.

ജില്ലയിലെ 50 പരാതികളാണ് പരിഗണിച്ചത്. വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ.ഷിജി ശിവജി, ഇ.എം.രാധ, ഡോ.ഷാഹിദ കമാല്‍ ഡയറക്ടര്‍ വി.യു.കുര്യാക്കോസ്, സിഐ സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.