പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന ധനസഹായ പദ്ധതിയിലേക്ക് പരിഗണിയ്ക്കുന്നതിന് 10/20/30/40/50 ടണ്‍ കപ്പാസിറ്റിയുള്ള ഐസ് പ്ലാന്റ്/കോള്‍ഡ് സ്റ്റോറേജ് പുതുതായി സ്ഥാപിയ്ക്കുന്നതിനും, നിലവിലുള്ളവ നവീകരിയ്ക്കുന്നതിനും താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാര്‍ഗ്ഗരേഖ പ്രകാരമുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ക്ഷണിച്ചു.

താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെട്ട ഫിഷറീസ് ജില്ലാ ഓഫീസുകളില്‍ 20ന് മുമ്പായി പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിശദമായ വിവരങ്ങള്‍ക്ക് അതത് ഫിഷറീസ് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. വെബ്സൈറ്റ്: dof.gov.in/PMMSY.