കാസര്‍ഗോഡ്:  2021-22 വര്‍ഷത്തെ പത്താതരം ഹയര്‍സെക്കണ്ടറി തുല്യതാ പഠനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍ ജില്ലാ പഞ്ചായത്ത് ഭാരവാഹികളെ ആദരിച്ചു. പ്രേരക്മാരില്‍നിന്നും ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട വിന്‍സെന്റ് എന്‍, എം.പി. ഗീത, കുസുമ. ബി എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു.

കോവിഡ് കാലത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ച പരപ്പ ബ്ലോക്കിലെ നോഡല്‍ പ്രേരക് അനില്‍കുമാറിനെ പ്രസിഡണ്ട് ആദരിച്ചു. കെ.വി. രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.വി ശ്രീജന്‍ സ്വാഗതവും അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും പത്താംതരം ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. പത്താംതരം കോഴ്‌സ് ചേരുന്നതിന് ഏഴാംതരവും, ഹയര്‍സെക്കണ്ടറിക്ക് പത്താതരം വിജയിച്ചിരിക്കണം. സമ്പര്‍ക്ക പഠന ക്ലാസുകള്‍ ഞാറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് നടക്കുക.