പാലക്കാട്:ആത്മ (അഗ്രികള്ച്ചര് ടെക്‌നോളജി മാനേജ്‌മെന്റ് എജന്സി) യില് ബ്ലോക്ക് ടെക്‌നോളജി മാനേജര് ഒഴിവുകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളാണുള്ളത്. ഫീല്ഡ് തല നിര്വഹണ ചുമതലയുള്ള തസ്തികയിലേക്ക് കൃഷി /മൃഗസംരക്ഷണം/ ഡയറി സയന്സ്/ ഫിഷറീസ്/ അഗ്രികള്ച്ചറല് എന്ജിനീയറിംഗ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ള 45 വയസിന് താഴെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. കൃഷി, അനുബന്ധ മേഖലയില് കുറഞ്ഞത് രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രതിമാസ വേതനം 28955 രൂപ. താല്പര്യമുള്ളവര് വെള്ളപേപ്പറില് തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം, മേല്വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല് രേഖകളും അവയുടെ പകര്പ്പുകളും സഹിതം ജനുവരി 25ന് രാവിലെ 11ന് പാലക്കാട് ചന്ദ്രനഗറിലെ സ്റ്റേറ്റ് സീഡ് ഫാം കോമ്പൗണ്ടിലെ ആത്മ പ്രൊജക്ട് ഡയറക്ടറുടെ ഓഫീസില് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്– 0491 2571205.