ആദിവാസി വിഭാഗത്തിൽപ്പെട്ട ഇടുക്കി ചിന്നാർ പാളപ്പെട്ടി മലപുലയ ഊരിലെ കാർത്തിക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കുന്നതിന് ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനും ഇടുക്കി മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും കമ്മീഷൻ നിർദ്ദേശം നൽകി.
