തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ചലച്ചിത്ര പ്രദർശനം തുടങ്ങുന്നു. കെ.എസ്.എഫ്.ഡി.സിയാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രദർശനം നടത്തുക. ആദ്യ പ്രദർശനം 10ന് വൈകിട്ട് ആറിന് നടക്കും. മൈഡിയർ കുട്ടിച്ചാത്തൻ (3ഡി) ആണ് ആദ്യ ചിത്രം. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് പ്രദർശനം. ടിക്കറ്റിന് 100 രൂപയും ത്രിഡി കണ്ണടയ്ക്ക് 20 രൂപയുമാണ് നിരക്ക്. ഇന്ന് (ജനുവരി 8) മുതൽ കലാഭവനിൽ നിന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഞായറാഴ്ച രാവിലെ മുതൽ നിശാഗന്ധിയിലെ കൗണ്ടറിലും ടിക്കറ്റ് ബുക്ക് ചെയ്യാം. ഐസ്‌ക്രീം, ലഘുഭക്ഷണം തുടങ്ങിയവയ്ക്കുള്ള സൗകര്യവും കെ.എസ്.എഫ്.ഡി.സി ഒരുക്കും.