കാസർഗോഡ്: 2021 ല്‍ കേരളാ നിയമസഭ തിരഞ്ഞെടുപ്പില്‍, അംഗവൈകല്യം ബാധിച്ച് പോളിങ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ടു ചെയ്യാം. താല്‍പര്യമുള്ളവര്‍ വിവരങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് കാര്യാലയത്തിലെ ട്രോള്‍ഫ്രീ നമ്പറായ 1950 ലേക്ക് ജനുവരി 20ന് വൈകീട്ട് അഞ്ചിനകം വിളിച്ചറിയിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
