കാസർഗോഡ്: കഴിഞ്ഞ നാലര വര്‍ഷത്തിനകത്ത് കാസര്‍കോട് ജില്ലയിലുണ്ടായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുടെ ഫോട്ടോ, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ മികച്ച ഡിജിറ്റല്‍ പോസ്റ്ററുകളും ഫോട്ടോകളും തയ്യാറാക്കി ഒന്നും രണ്ടും സ്ഥാനം നേടി വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിക്കും. ‘നിങ്ങള്‍ കണ്ട വികസന കാഴ്ച’ എന്നതാണ് വിഷയം. പ്രൊഫഷണല്‍ ക്യാമറ ഉപയോഗിച്ചോ, മൊബൈലിലോ ഷൂട്ട് ചെയ്യാം.
എന്‍ട്രികള്‍ ജനുവരി 15 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിവില്‍ സ്റ്റേഷന്‍ പി.ഒ. വിദ്യാനഗര്‍ കാസര്‍കോട് 671123 എന്ന വിലാസത്തില്‍ ഹാര്‍ഡ് കോപ്പിയും prdcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സോഫ്റ്റ് കോപ്പിയും ലഭിക്കണം. ഫോട്ടോ, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരങ്ങള്‍ വെവ്വേറെയാണ്. സര്‍ക്കാര്‍ പരിപാടികളുടെ ഫലപ്രദമായ ഡോക്യുമെന്റേഷനാണു ലക്ഷ്യം. മത്സരത്തിലെ എന്‍ട്രികളുടെ വകര്‍പ്പവകാശം ഐ &പി ആര്‍ വകുപ്പിനായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994 255145.