ഇടുക്കി: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 12 ദേശീയ യുവജന ദിനചാരണത്തോട് അനുബന്ധിച്ചു ജില്ലാ തലത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ സംഘടിപ്പിച്ച പ്രസംഗമത്സരം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗര സഭ അധ്യക്ഷന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ കുമാരി ശ്രീലക്ഷ്മി സുദീപ് മുഖ്യ അതിഥിയായി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോംസണ്‍ ജോസഫ് മുഖ്യ പ്രഭാഷണവും റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ടില്‍, ഡോ. ജിതിന് ജോയ്, പി.എ. സലിംകുട്ടി, ഷിജി ജെയിംസ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്. ബിന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു. ‘വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി’ എന്ന വിഷയത്തെ അധികരിച്ചു നടന്ന പ്രസംഗ മത്സരത്തില്‍ സൂഫിയാന് അലി ഒന്നാം സ്ഥാനവും കുമാരി ക്ലയര്‍ മാര്ട്ടിന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 3000 2000 എന്നിങ്ങനെ ക്യാഷ് പ്രൈസ് സര്‍ട്ടിഫിക്കറ്റ് മൊമെന്റോ എന്നിവ നല്കി .