സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നിരവധി തൊഴില്‍വസരം ഒരുക്കുന്നു. ഇടുക്കി ജില്ലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 21ന് രാവിലെ 10.30ന് ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ ചെറുതോണിയിലുളള ഓഡിറ്റോറിയത്തില്‍ വിവിധ വായ്പാ പദ്ധതി വിശദീകരണ യോഗവും ഗുണഭോക്താക്കളുടെ സംശയ നിവാരണവും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിക്കുന്നു.
കുടുംബശ്രീ മിഷനില്‍ രജിസ്റ്റര്‍ ചെയ്ത പട്ടികജാതി പട്ടിക വര്‍ഗ്ഗ വനിതാ അയല്‍ക്കൂട്ടങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിന് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായി കുറഞ്ഞ പലിശ നിരക്കില്‍ ജാമ്യരഹിത വായ്പ നല്‍കും. ഫോണ്‍: 04862 232365, 9400068506