വയനാട്: കല്‍പ്പറ്റ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, മുട്ടില്‍, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളിലെയും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെയും ഗുരുതര തൂക്കക്കുറവുള്ള കുട്ടികള്‍ക്ക് സുമനസുകളുടെ സഹായത്തോടെ ന്യൂട്രികിറ്റ് വിതരണം പദ്ധതിയായ കരുതാം കരുത്തരാക്കാം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് നസീമ മാങ്ങാടന്‍, വൈസ് പ്രസിഡന്റ് കെ.എസ്.സക്കറിയ, സി.ഡി.പി.ഒ. കാര്‍ത്തിക അന്ന തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.