ഇടുക്കി: ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍ ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ് സ്റ്റക്ക്ച്ചറല്‍ ഹെല്‍ത്ത് മോണിറ്ററിംഗ് ആന്റ് ഇന്റര്‍പെര്‍റ്റേഷന്‍ ഫോര്‍ ഡാംസ് (രശ്മി ഫോര്‍ഡാംസ്) എന്നിവയുടെ ഉദ്ഘാടനം ജനുവരി 26 രാവിലെ 10ന് പുതിയ ഓഫീസിന്റെ അങ്കണത്തില്‍ ചേരുന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിക്കും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

ഇടുക്കി അണക്കെട്ടിന്റെ ദൈനംദിന പരിപാലനവുമായി ബന്ധപ്പെട്ട് അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങള്‍ തല്‍സമയം നിരീക്ഷണം നടത്തി നിരീക്ഷ ഫലങ്ങള്‍ കൃത്യമായി ഓരോ മണിക്കൂറിലും കണ്‍ട്രോള്‍ റൂമിലും പള്ളം ചീഫ് എഞ്ചിനീയറുടെ ഓഫീസിലും ലഭ്യമാക്കുന്ന സംവിധാനമാണ് രശ്മി ഫോര്‍ ഡാംസ്. ഇതില്‍പ്പെടുത്തി ഡാമിന്റെ ഗാലറിയ്ക്കുളളില്‍ സ്ഥാപിച്ചിരിക്കുന്ന ജോയിന്റ് മീറ്റര്‍, ക്രാക്ക് മീറ്റര്‍, സെട്രയിന്‍ മീറ്റര്‍, ടില്‍റ്റ് മീറ്റര്‍, പിസോ മീറ്റര്‍ മുതലായവയില്‍ നിന്നുമുള്ള യഥാസമയം റീഡിങ്ങുകള്‍ കണ്‍ട്രോള്‍ റൂമുകളില്‍ ലഭ്യമാകും. കൂടാതെ ചെറുതോണി ഡാമിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന റഡാര്‍ വാട്ടര്‍ ലെവല്‍ മുഖേന ഓരോ മണിക്കൂറിലും റിസര്‍വോയറിലെ ജലനിരപ്പ് കണ്‍ട്രോള്‍റൂമില്‍ ലഭ്യമാകും. ഡാമിന്റെ ഡൗണ്‍ട്രീമില്‍ സ്ഥാപിച്ചിരിക്കുന്ന റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍ ഡൗണ്‍സ്ട്രീം ഫെയിസില്‍ സ്ഥാപിച്ചിരിക്കുന്ന 26 ടാര്‍ഗെറ്റിന്റെ ഓരോ മണിക്കൂറിലുമുള്ള വ്യതിയാനം കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും.

നിലവില്‍ പ്രസ്തുത റീഡുങ്ങുള്‍ എല്ലാ മാസത്തില്‍ ഒരു തവണ വീതവും റിസര്‍വോയിലെ ജലനിരപ്പ് ദിവസേന രാവിലെ 7 മണിക്ക് ഓഫീസില്‍ നിന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍/സബ് എഞ്ചിനീയര്‍ നേരിട്ട് പോയി ചെറുതോണി ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന ഗേജ് പോസ്റ്റില്‍നിന്ന് വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തുകയും അതു മൂലമറ്റം പവര്‍ഹൗസിലേക്ക് ടെലിഫോണ്‍ വഴി എത്തിക്കുകയാണ്.

കൂടാതെ ഇടുക്കി മെഡിക്കല്‍ കോളേജിന് സമീപം സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ വഴി ഇടുക്കി ക്യാച്ച്‌മെന്ററിലെ മഴയുടെ അളവ് കാറ്റിന്റെ ഗതി, താപനില മുതലായവ അപ്പോഴപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കും. അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങള്‍ വഴി അണക്കെട്ടിന്റെഅടി നിരപ്പ് മുതല്‍ ജലസംഭരണിയുടെ പലവിതാനത്തിലെ താപനിലയും അറിയാം. ഇതെല്ലാം ക്രോഡീകരിച്ച് അത്യാധുനിക സോഫ്റ്റ് വെയർ ഉപയോഗിച്ച് അണക്കെട്ടിന്റെ അപ്പോഴപ്പോഴുളള സ്വാഭാവിക വ്യതിയാനങ്ങള്‍ പഠിക്കുന്നതിന് കഴിയും. അസ്വാഭാവിക വ്യതിയാനം ഉണ്ടാകുകയാണെങ്കില്‍ അത് ജാഗ്രതാ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.