തൃശ്ശൂർ: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020- 21 പ്രകാരം കിഴങ്ങുവര്‍ഗ്ഗവിളകളുടെയും കുറ്റി കുരുമുളകിന്റെയും തൈകളുടെ വിതരണോദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷാഹിബാന്‍ നിഷാദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് തൈകള്‍ വിതരണം ചെയ്യുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ പി വി വിജീഷ്, മെമ്പര്‍മാരായ കെ എച്ച് കയ്യുമ്മു, വി കെ കബീര്‍, കെ ജെ ചാക്കോ, ഫിലോമിന, നഷ്റ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.