പാലക്കാട്:  ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ഐ.എ.ജിയും സംയുക്തമായി സംസ്ഥാനത്ത് വലിയ തോതില് വരള്ച്ച നേരിടുന്ന ജില്ലയിലെ വിവിധ തട്ടിലുള്ള ആളുകളില് ജലസംരക്ഷണ സാക്ഷരതയും സംസ്‌കാരവും വളര്ത്തിയെടുക്കുന്നതിനായി ‘ജലസമൃദ്ധി’ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. ജില്ലയിലുടനീളം നടത്താനുദ്ദേശിക്കുന്ന പരിപാടിയുടെ ആദ്യ ചുവടുവെപ്പ് മലമ്പുഴ ബ്ലോക്കില് നടക്കും.
വിവിധ പഞ്ചായത്തുകളിലെ വാര്ഡ് തലത്തില് ജലസംരക്ഷണം, ജല മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ ബോധവത്ക്കരണ ക്ലാസുകള്, ഷോര്ട്ട് ഫിലിം, സൈക്കിള് റാലി, വിദ്യാര്ത്ഥികള്ക്കായി വിവിധ മത്സരങ്ങള്, തെരുവ് നാടകം, ജല ഉപയോഗം പരിമിതപ്പെടുത്തുന്നതിന് വാട്ടര് ബില്ല് ചാലഞ്ച്, ഫോട്ടോഗ്രാഫി മത്സരം എന്നിവ നടത്തും.
പ്രചാരണ പരിപാടികള്ക്ക് പുറമെ ജലവിനിയോഗം സംബന്ധിച്ച് വിശദമായി മനസിലാക്കുന്നതിന് സര്വ്വെ സംഘടിപ്പിക്കും. അതത് മേഖലയില് പരിഹരിക്കേണ്ട പ്രശ്‌നങ്ങള് മനസിലാക്കി സര്ക്കാര് വകുപ്പുകളെ കൂട്ടിയോജിപ്പിച്ച് മെച്ചപ്പെട്ട രീതിയിലുള്ള ജലസംരക്ഷണം പ്രോത്സാഹിപ്പിക്കാന് വേണ്ട നടപടികള് കൈക്കൊള്ളും. മലമ്പുഴ ബ്ലോക്കിലെ ഉപയോഗ ശൂന്യമായ കുളങ്ങള്, കിണറുകള്, മറ്റ് ജലസ്രോതസുകള് കണ്ടെത്തി നവീകരിക്കും. താത്പ്പര്യമുള്ള സന്നദ്ധ സംഘടനകള്ക്കും വ്യക്തികള്ക്കും ജലസമൃദ്ധി പരിപാടിയില് പങ്കെടുക്കാം. ഫോണ്: 0491 2505207.